അന്തിക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട് & ഗൈഡ്സ് തൃശൂർ ജില്ലാ അസോസിയേഷനും ട്വൻ്റി തേഡ് ഓപ്പൺ സ്കൗട്ട് ഗ്രൂപ്പും ചേർന്ന് നടത്തിയ വിവിധ മത്സരയിനങ്ങളിൽ അന്തിക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 65 കുട്ടികൾ സ്കൂളിൽ നിന്ന് പങ്കെടുത്തു. സ്കൗട്ട് മാസ്റ്റർമാരായ രമ്യ എം.എൻ, രമ്യ കെ.എസ്, സ്കൗട്ട് ലീഡർ അഭിനന്ദ് എം, ഗൈഡ് ലീഡർമാരായ ബിന്ദു കെ.ജെ, അനു റപ്പായി, കുട്ടികളുടെ ലീഡർ വൈഗ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്താ അന്തിക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായത്. 5 ഇന മത്സരങ്ങളിലാണ് കുട്ടികൾ പങ്കെടുത്തത്.
previous post