പാറളം: പാറളം കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിർമ്മിച്ച അമ്മാടം സബ് സെൻറിൻ്റെ ഉദ്ഘാടനം നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. ‘ നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2020-21 വർഷത്തെ എസ്ഡിഎഫ് ഫണ്ട് 14 ലക്ഷവും എൻഎച്ച്എം ഫണ്ട് 5.5 ലക്ഷവും പാറളം ഗ്രാമപഞ്ചായത്ത് ഫണ്ട് 1.5 ലക്ഷവും ഉപയോഗിച്ചാണ് സബ് സെൻററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ‘കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സബ് സെൻററുകൾ സ്ഥാപിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ സംബന്ധിച്ചു. ആശംസകൾ നേർന്നുകൊണ്ട് പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ മാത്യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി. പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രമോദ് കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യാനന്ദൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിത മണി, വാർഡ് മെമ്പർമാരായ ജൂബി മാത്യു, സുബിത സുഭാഷ്, സിബി സുരേഷ്,ആർദ്രം നോഡൽ ഓഫീസർ ഡോ.ശ്രീജിത്ത്,പാറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസ് ഡോ. സുരേഷ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി വിനയൻ. ടി.ജി, ഷാജൻ പി.ബി ,പ്രദീപ് പാണപ്പറമ്പിൽ,സുധീർ ചക്കാലപറമ്പിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്മിനു മുകേഷ്.സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രേഖ വി.എസ് നന്ദിയും പറഞ്ഞു.
previous post