തൃശൂർ: പട്ടിക ജാതിവിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കുക, ഇന്ത്യയിൽ ജാതി സെൻസസ് നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം അഖിലേന്ത്യ തലത്തിൽ നിയമം മൂലം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിപിഐഎം തൃശൂർ ജില്ല സെക്രട്ടറി . എം.എം. വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. പികെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. ശിവരാമൻ, പികെഎസ് സംസ്ഥാന ജോ. സെക്രട്ടറി സി.കെ. ഗിരിജ എന്നിവർ പ്രസംഗിച്ചു. പികെഎസ് ജില്ല പ്രസിഡണ്ട് ഡോ.എം.കെ. സുദർശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പികെഎസ് ജില്ല സെക്രട്ടറി കെ.വി. രാജേഷ് സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം പി.എ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. കെ.എ. വിശ്വംഭരൻ, അഡ്വ.പി.കെ ബിന്ദു, പി.എ. ലജുകുട്ടൻ, എൻ കെ പ്രമോദ് കുമാർ, പി.കെ. കൃഷ്ണൻകുട്ടി, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.