News One Thrissur
Kerala

വലപ്പാട് പഞ്ചായത്തിൻ്റെ നവീകരിച്ച എം.സി.എഫ് കേന്ദ്രം തുറന്നു.

വലപ്പാട്: ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 21 ലക്ഷം രൂപ ചെലവഴിച്ച് 1600 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍. ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ. തപതി, ജ്യോതി രവീന്ദ്രന്‍, ജനപ്രതിനിധികളായ വിജയന്‍, ഇ.പി. അജയ്ഘോഷ്, ബി.കെ. മണിലാല്‍, എം.എ. ഷിഹാബ്, സിജി സുരേഷ്, അനിത തൃത്തീപ്കുമാര്‍, അനിത കാര്‍ത്തികേയന്‍, മണി ഉണ്ണികൃഷ്ണന്‍, അസി.സെക്രട്ടറി വേണുഗോപാല്‍, അസി.എന്‍ജിനിയര്‍ വിനോജ്, കോഡിനേറ്റര്‍ റിസ്വാന, ഹരിത കര്‍മ സേനാംഗങ്ങള്‍ പങ്കെടുത്തു.

Related posts

തൃശ്ശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിൽ അറസ്റ്റിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. 

Sudheer K

ഗംഗാധരൻ അന്തരിച്ചു

Sudheer K

വലപ്പാട് ടോയ് ലാൻഡ് ഉടമ സെബാസ്റ്റ്യൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!