നാട്ടിക: ഫർക്ക ശുദ്ദജല വിതരണ ശൃംഖലയില പൈപ്പ് പൊട്ടിയത് പരിഹരിച്ചു. തീരദേശ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് പൈപ്പിലെ ചോർച്ചയടക്കൽ അവസാനിച്ചത്. രാത്രി തന്നെ പംബിങ്ങ് പുന:രാരംഭിച്ചിട്ടുണ്ടെങ്കിലും നാളെ ഉച്ചയോടെയേ തീരദേശ മേഖലകളിൽ കുടിവെള്ളമെത്തുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എടത്തിരുത്തി പഞ്ചായത്തിലെ ഏറാക്കൽ റോഡിലാണ് കഴിഞ്ഞ ദിവസം 700 എം.എം. പൈപ്പ് പൊട്ടിയത്. നിരവധി തൊഴിലാളികളും ഉദ്യോഗസ്ഥരും കഠിനപ്രയ്‌തനം നടത്തിയാണ് ചോർച്ചയടക്കൽ പൂർത്തിയാക്കിയത്.
previous post
next post