കൊടുങ്ങല്ലൂർ: കോതപറമ്പ് ജുമാ മസ്ജിദിന് വടക്കുവശം മണ്ടായിപ്പുറത്ത് മുഹമ്മദ് മൂപ്പൻ മാസ്റ്റർ (80) അന്തരിച്ചു. കോതപറമ്പ് ജുമാ മസ്ജിദ് മഹല്ല് മുൻ ജനറൽ സെക്രട്ടറി, ജെടിഎസ് സ്കൂൾ മുൻ അധ്യാപകനാണ്. കോതപറമ്പ് ജുമാ മസ്ജിദ് മഹല്ല് ജനറൽ സെക്രട്ടറി, ബഹദൂർ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോതപറമ്പ് ജിഎംഎൽപി സ്കൂളിലെ മുൻ അധ്യാപികയും, പ്രശസ്ത സിനിമനടൻ ബഹുദൂറിന്റെ സഹോദരിയുമായ ആരിഫ് ടീച്ചറാണ് ഭാര്യ. മക്കൾ: നസീം (കോഴിക്കോട്) നസീത ( എറണാകുളം). മരുമക്കൾ: ഡോ: അബ്ദുസ്സലാം, ഡോ നൂറുദ്ധീൻ. ഖബറടക്കം ഇന്ന് രാത്രി 08:30 ന് (5/10/29 ശനി) കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
previous post