News One Thrissur
Updates

കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശി ഹനീഷിന്റെ മൃതദേഹം സംസ്കരിച്ചു.

കാഞ്ഞാണി: കപ്പലപകടത്തിൽ മരിച്ച മണലൂർ സ്വദേശി ഹനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.കുവൈത്ത് തുറമുഖത്തിന് അടുത്തുണ്ടായ അറബക്തർ 1 എന്ന ഇറാനിയൻ വാണിജ്യ കപ്പൽ അപകടത്തിലാണ് ഡക്ക് ഓപ്പറേറ്റർ വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷ് (26) മരിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മൃതദേഹം കുവൈത്ത് എയർപോർട്ടിൽ എത്തിച്ചെങ്കിലും കുവൈത്ത് പൗരൻ അല്ലാത്തതും ഇറാനിയൻ കപ്പലിലെ ജോലിക്കാരൻ ആയതിനാലും രാജ്യാന്തര നിയമങ്ങൾ അനുസരിച്ചുള്ള രേഖകൾ വേണമെന്ന് എയർപോർട് അധികൃതർ ആവശ്യപ്പെട്ടത് അനിശ്ചിതത്വത്തിലാക്കിയിരുന്നു. തുടർന്ന് ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് മൃതദേഹം വിട്ട് കിട്ടിയത്. തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മണലൂരിലെ വീട്ടിലെത്തിച്ചത്. ഓഗസ്റ്റ് 27ന് ഇറാനിൽ നിന്ന് ഗ്ലാസ് കയറ്റി കുവൈത്ത് തീരത്തേക്ക് പുറപ്പെട്ട കപ്പൽ ഇറാൻ അതിർത്തിയിൽ നിന്ന് കൂവൈത്ത് കടൽ അതിർത്തിയിലേക്ക് കടന്നപ്പോഴാണ് അപകടം ഉണ്ടായത്. സെപ്റ്റബർ ഒന്നിന് അപകടം ഉണ്ടായെന്നാണ് വിവരം.

ഹനീഷിനു പുറമേ മറ്റ് ഡക്ക് ഓപ്പറേറ്റർ മാരായ കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ കുമാരന്റെ മകൻ സുരേഷ് (26), ഒരു കൊൽക്കത്ത സ്വദേശി, മൂന്ന് ഇറാനികൾ എന്നി വരുൾപ്പെടെ ആറ് പേരെയാണു കാണാതായത്. കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ആദ്യം മൂന്നു മൃതദേഹങ്ങളും പിന്നീട് ഒരു മൃതദേഹവും കിട്ടി. ഹനീഷിന്റെ മൃതദേഹവും ബംഗാൾ സ്വദേശി അവിജിത്ത് സർക്കാർ, കപ്പലിലെ ഇറാനിയൻ സ്വദേശികളായ രണ്ട് പേർ എന്നിവരുടേത് ഉൾപ്പെടെ നാല് മൃതദേഹങ്ങളും ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. കണ്ണൂർ സ്വദേശി സുരേഷ്, ഒരു ഇറാനിയൻ സ്വദേശി എന്നിവരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല. കുവൈത്ത് മുങ്ങൽ വിദഗ്ധർ തിരച്ചിൽ അവസാനിപ്പിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്.

Related posts

രാധ അന്തരിച്ചു.

Sudheer K

പാറളം പഞ്ചായത്തിലെ ആദ്യ കെ സ്റ്റോര്‍ പ്രവർത്തനം തുടങ്ങി

Sudheer K

ജോർജ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!