ചെന്ത്രാപ്പിന്നി: അയല്‍വാസികളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപിള്ളിപ്പുറം സ്വദേശി മേനോത്തുപറമ്പില്‍ അതുല്‍ ചന്ദ്രനാണ് (21) പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കൊല്ലാറ സെന്ററിനടുത്ത് അയിനിച്ചോടിലാണ് രണ്ട് പേര്‍ക്ക് കുത്തേറ്റത്. പരിസരവാസിയായ കൊല്ലാറ ഭാസി (52), കൊല്ലാറ അജയ്കുമാര്‍ (51)എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രതിയുമായുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് അജയ്കുമാറിനും കുത്തേറ്റത്, തലയിലും ദേഹത്തും കുത്തേറ്റ ഇവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
next post