എരുമപ്പെട്ടി: വരവൂർ തളി പിലക്കാട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. പാടത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. വരവൂർ പിലക്കാട് ചീരമ്പത്തൂർ രവീന്ദ്രൻ(60), സഹോദരൻ അരവിന്ദാക്ഷൻ (56) എന്നിവരെയാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു തന്നെ ഒരു പന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
previous post