News One Thrissur
Updates

സിനിമാ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിരണ്ടോടി കാടു കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി.

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമാ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിരണ്ടോടി കാടു കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് തിരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും വനപാലകസംഘം അറിയിച്ചു. ആനയ്ക്കടുത്തേക്ക് പാപ്പാന്‍മാര്‍ എത്തിയിട്ടുണ്ട്. കാടിനകത്ത് നാല് കിലോമീറ്ററിനുള്ളിലാണ് ആനയുള്ളതെന്നാണ് വിവരം. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആന കാട്ടിലേക്ക് വിരണ്ടോടിയത്. സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ കുത്തുകൂടുകയായിരുന്നു. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി.

ആന വിരണ്ടതോടെ ഷൂട്ടിങ് താത്കാലത്തേക്ക് നിര്‍ത്തിവെച്ച് സിനിമാസംഘം മടങ്ങി. വനംവകുപ്പ് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെനേരം തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിലവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്താനായത്. ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍ സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.

Related posts

ആർഎസ്എസ് മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന സംഘടന – ഔസേപ്പച്ചൻ.

Sudheer K

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

അമ്മിണി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!