News One Thrissur
Kerala

ഗുരുവായൂരിൽ വൻ മയക്കു മരുന്ന് വേട്ട: ചാവക്കാട് സ്വദേശികളായ 4 പേർ പിടിയിൽ

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും, 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷന്‍ സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ചാവക്കാട് മേഖലയില്‍ നാല് ടീമുകളായി തിരിഞ്ഞ് നടത്തിയ രഹസ്യാ ന്വോഷണത്തിലാണ് പ്രതികള ചാവക്കാട് എടക്കഴിയൂര്‍ തെക്കെ മദ്രസ ചിന്നക്കല്‍ വീട്ടില്‍ ഷാഫി (37), ചാവക്കാട് പുന്നയൂര്‍ മൂന്നെയിനി കളപ്പുരയ്ക്കല്‍ വീട്ടില്‍ അക്ബര്‍ (38), ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് വലിയകത്ത് വീട്ടില്‍ നിയാസ് (31), ചാവക്കാട് തെക്കന്‍ പാലയൂര്‍ രായമരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ (36) എന്നിവരെയാണ് ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

എക്സൈസ് സംഘത്തില്‍ എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ സിജുമോന്‍, മധ്യമേഖല എക്സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, തൃശ്ശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്‌ പെക്ടര്‍മാരായ എ.ബി. പ്രസാദ്, ടി. ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബി. അരുണ്‍കുമാര്‍, ലോനപ്പന്‍, ജീസ്‌മോന്‍, ടി.ആര്‍. സുനില്‍, എസ്. ശ്യാം, ജോസഫ്, അനില്‍ പ്രസാദ്, എം.എന്‍. നിഷ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിന്റെ സ്പീക്കര്‍ ബോക്‌സിനുള്ളിലും, വിവിധ രഹസ്യ അറകളിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സമീപ മേഖലയില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം വിരിച്ച വലയില്‍ മയക്കുമരുന്ന് സംഘം വന്നു കുടുങ്ങിയത്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. പ്രവീണ്‍ അറിയിച്ചു. സമീപ സമയത്ത് ചാവക്കാട് മേഖലയില്‍ നിന്നുള്ള വലിയ മയക്കുമരുന്ന് വേട്ടയാണ് എക്സൈസ് സംഘം നടത്തിയിട്ടുള്ളത്

Related posts

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌ത്‌ പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കി പണിയാൻ ജോർജ് മാസ്റ്റർ ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തും.

Sudheer K

അന്തിക്കാട് ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി മഹോത്സവം ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!