കൊടുങ്ങല്ലൂർ: അഴീക്കോട് ലോറിയിൽ ഓട്ടോ ടാക്സി ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മേനോൻബസാർ പുന്നക്ക പള്ളിക്ക് സമീപം ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. അഴീക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോ ടാക്സി ലോറിയുടെ പിറകിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ മതിലകം കൂളിമുട്ടം പുന്നിലത്ത് വീട്ടിൽ യൂസഫിൻ്റെ ഭാര്യ നഫീസ (63) യെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോ ടാക്സി ഡ്രൈവർ ഉൾപ്പടെ മറ്റു രണ്ടു പേർക്ക് നിസാര പരിക്കേറ്റു.