ഇരിങ്ങാലക്കുട: കെഎസ് ആർടിസി ബസിൽ കാർ ഇടിച്ച് പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു.പെരുമ്പാല രാമചന്ദ്രൻ സതീരത്നം ദമ്പതികളുടെ മൻ സരീഷ് (40) ആണ് മരിച്ചത്. ദുബൈയിൽ അക്കൗണ്ടൻറായിരുന്നു. മൂന്നു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. കൊല്ലാം ചാത്തനൂരിരുള്ള ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പോളയത്തോട് വച്ചാണ് അപകടം. അപകടത്തിൽ ബസിൻ്റെ ടയർ പൊട്ടിതെറിച്ചു. അര മണിക്കൂറോളം കാറിൽ കുടുങ്ങിയ സരീഷിനെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഭാര്യ: മഞ്ചുഷ ആയുർവേദ ഡോക്ടറാണ്. മകൻ: ഘനശ്യാം.