കാരമുക്ക്: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിയും, വെങ്കലവും, നേടിയ കാരമുക്ക് സ്വദേശികളായ റെജി വത്സൻ,ആൽവിൻ പോൾ, എന്നിവരെ മുൻ എംപി ടി.എൻ. പ്രതാപൻ ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. വടക്കേ കാരുമുക്ക് ഇടവക വികാരി പ്രതീഷ് കല്ലറക്കൽ, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല,ടോളി വിനിഷ്, വാസു വളാഞ്ചേരി, ജോസഫ് പള്ളിക്കുന്നത്, എൻ.ഒ. പോൾ, ജോജു നെല്ലിശ്ശേരി, സന്തോഷ് തൊപ്പിയിൽ, ജോയ്സൺ കാരമുക്ക്, ജോഷി എറർനേടത്ത് എന്നിവർ സംസാരിച്ചു.
next post