ചാവക്കാട്: ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്‌ത്. ചാവക്കാട് സ്വദേശി സന്ദീപിന്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.