News One Thrissur
Kerala

പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു.

കൊടുങ്ങല്ലൂർ: പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ് എന്നിവിടങ്ങളാണ് ഗവർണർ സന്ദർശിച്ചത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിയ ഗവർണറെ ദേവസ്വം അസി.കമ്മീഷണർ എം.ആർ. മിനി, മാനേജർ കെ.വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

വിവിധ പുഷ്പാഞ്ജലികൾ, നെയ്പായസ നിവേദ്യം തുടങ്ങിയ വഴിപാടുകൾക്ക് ശേഷം ഗവർണർ മടങ്ങി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിലെത്തിയ ഗവർണറെ ചേരമാൻ മഹല്ല് ഇമാം ഡോ :മുഹമ്മദ് സലിം നദ് വി, മഹല്ല് പ്രസിഡൻ്റ് എൻ.എ. റഫീഖ്, സെക്രട്ടറി സി.വൈ. സലിം, ട്രഷറർ വി.എ. ഇബ്രാഹിം, വൈസ് പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ് ബഷീർ, ജോ: സെക്രട്ടറി പി.ഐ. ബഷീർ, കമ്മിറ്റി അംഗങ്ങളായ എ.കെ. നവാസ്, നൗഷാദ് അറക്കൽ, എം.എം. സിനീർ, ടി.എ. ഹൈദറാലി അഡ്മിനിസ്ട്രേറ്റർ വി.എസ്. സുനൈസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. താനെഴുതിയ സർഗപ്രപഞ്ചം എന്ന പുസ്തകം ഗവർണർ മഹല്ല് ഭാരവാഹികൾക്ക് സമ്മാനിച്ചു.

Related posts

വർഗീസ് അന്തരിച്ചു

Sudheer K

അന്തിക്കാട് മാണിക്ക്യത്ത് അമ്മിണി അമ്മ അന്തരിച്ചു.

Sudheer K

കുടുംബശ്രീ ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!