മതിലകം: ദേശീയപാത 66 മതിലകം സി.കെ. വളവിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ആലുവയിൽ നിന്ന് കയ്പമംഗലത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുന്നിൽ പോയിരുന്ന ഓട്ടോറിക്ഷ ഇടറോഡിലേക്ക് പെട്ടെന്ന് തിരിച്ചപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. മതിലകം പോലീസ് സ്ഥലത്തെത്തിയിരുന്നു.