News One Thrissur
KeralaNational

കാഞ്ഞാണിയിൽ പച്ചമരുന്ന് ചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി മരിച്ചു.

കാഞ്ഞാണി: പച്ചമരുന്ന് ചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി മരിച്ചു. കാഞ്ഞാണിയിൽ കുടുംബാംഗങ്ങളുമായി താമസിച്ച് ആക്രികച്ചവടം നടത്തിവരുന്ന ചിന്നയ്യയുടെ ഭാര്യ സുധ ( 22 ) ആണ് മരിച്ചത്. ശാരീരിക അസ്വസ്തതയും ക്ഷീണിതയുമായ ഇവർ പച്ചമരുന്ന് ചികിത്സ തേടി മരുന്ന് കഴിച്ചുവരുകയായിരുന്നു.

എന്നിട്ടും ക്ഷീണം മാറാതായതോടെ രണ്ട് ദിവസം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. ട്രിപ്പ് നൽകിയതോടെ ക്ഷീണം മാറി ഇവർ ആശുപത്രി വിട്ടിരുന്നു. ഞായറാഴ്ച വീട്ടിൽ കുഴഞ്ഞു വീണ ഇവരെ വീണ്ടും കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരം അറിയിച്ചതോടെ അന്തിക്കാട് പൊലീസെത്തി . ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ചതോടെ തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമായ ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയൂവെന്ന് അന്തിക്കാട് എസ്.ഐ. കെ.അജിത്ത്കുമാർ പറഞ്ഞു. മിത്രയാണ് സുധയുടെ മകൾ.

Related posts

ബസ്സിൽ മാല പൊട്ടിക്കാൻ ശ്രമം രണ്ട് സ്ത്രീകൾ പിടിയിൽ

Sudheer K

ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ അരിമ്പൂർ സ്വദേശി സുരേഷ് ബാബു അന്തരിച്ചു.

Sudheer K

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!