തൃശൂർ: കുന്നംകുളത്ത് വിദ്യാലയങ്ങളിലെ ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ മുള്ളൂർക്കര സ്വദേശി പടിഞ്ഞാറേതിൽ സന്തോഷാണ് അറസ്റ്റിലായത്. നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബോയ്സ് സ്കൂളിൽ നിന്നും പൈപ്പ് ടാപ്പുകളും ഇരുമ്പ് സാധനങ്ങളും മോഷണം പോയത്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ നിൽക്കുകയായിരുന്ന സന്തോഷ് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷ്ടാവ് പിടിയിലാവാൻ കാരണമായത്. സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞ മുഖമാണെന്ന് തിരിച്ചറിഞ്ഞ പ്രിൻസിപ്പൽ സന്തോഷിനെ പിന്തുടരുകയായിരുന്നു. തുടർന്ന് പഴയ ബസ്റ്റാന്റിന് സമീപത്തെത്തിയ പ്രിൻസിപ്പൽ കൗൺസിലർമാരെ കണ്ടതോടെ വിവരം ധരിപ്പിച്ചു. ശേഷം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ ബലമായി പിടിച്ചിറക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
previous post