അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 10 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 10 ന് വൈകീട്ട് 6.30 ന് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്യും തുടർന്ന് പാന്തോട് സർഗോദയ അവതരിപ്പിക്കുന്ന തിരുവാതിരക്കളി അരങ്ങേറും. 11 ന് അന്തിക്കാട് ചെത്തി മന്ദാരം അവതരിപ്പിക്കുന്ന തിരുവാതിരക്കളി 12 ന് ഇന്ദു സി.വാര്യർ, ശ്രീവരദ പ്രമോദ് , പാർത്ഥിവ് എസ് മാരാർ, ശ്രീവല്ലഭൻ പ്രമോദ് എന്നിവർ അവതരിപ്പിക്കുന്ന ചതുർ തായമ്പക. തുടർന്ന് എറവ് പാരിജാതം അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
13 ന് പാണിവാദന രത്നം, പഴുവിൽ രഘുമാരാരുടെ ശിക്ഷണത്തിൽ അഭ്യാസിച്ച ദേവദത്തൻ നെച്ചിക്കോട്ട്, പാർത്ഥിവ്. എസ്.മേനോൻ, റിഷികേശ് എസ്മേനോൻ, കാർത്തിക് മുരളി, ജൈത്രരഞ്ജീഷ്, അതുൽ കൃഷ്ണ, പ്രണിത് പ്രസാദ്, അനുവിന്ദ് ശ്രീകുമാർ എന്നിവരുടെ പഞ്ചാരിമേളം അരങ്ങേറ്റം നടക്കുമെന്നും ഭാരവാഹികളായ അന്തിക്കാട് പത്മനാഭൻ, ഷാജി കുറുപ്പത്ത്, സജേഷ് കുറുവത്ത്, കൃഷ്ണപ്രസാദ് നമ്പീശൻ, ആകാശ് അറക്കൽ എന്നിവർ അറിയിച്ചു.