അരിമ്പൂർ: വെളുത്തൂർ – കൈപ്പിള്ളി അകം പാടത്ത് കർഷകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവവും സ്റ്റോറൂമിൻ്റെ പ്രവർത്തനവും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ മുഖ്യാതിഥിയായി. പടവ് പ്രസിഡന്റ് കെ.കെ. അശോകൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, പഞ്ചായത്ത് കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ രഗേഷ്, പഞ്ചായത്ത് കൃഷി ഓഫീസർ സ്വാതി സാബു, പി.ആർ. ഷിജു, കെ.മധുസൂദനൻ, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിമ്പൂർ. എന്നിവർ സംസാരിച്ചു.