News One Thrissur
Kerala

നാട്ടിക സെൻ്ററിൽ കുടിവെള്ള പൈപ്പ് പൊട്ടി പുഴയായി – മത്സ്യ കൃഷി നടത്തി കോൺഗ്രസ്‌ പ്രതിഷേധ സമരം

തൃപ്രയാർ: നാട്ടിക സെന്ററിൽ നാഷണൽ ഹൈവെയിൽ കുടി വെള്ള പൈപ്പ് പൊട്ടി പുഴയായി മാറിയ വെള്ളക്കെട്ടിൽ മത്സ്യ കൃഷി നടത്തി കോൺഗ്രസിൻ്റ പ്രതിഷേധ സമരം. കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വേറിട്ട സമര പരിപാടി സംഘടിപ്പിച്ചത്. ഒരാഴ്ച മുൻപ് നാട്ടിക നാഷണൽ ഹൈവെയിൽ കാന പണിയുന്നതിനായി മീറ്ററോളം നീളത്തിൽ കുഴിച്ച കുഴിയിലെ കുടി വെള്ള പൈപ്പ് പൊട്ടി പുഴപോലെ കുടിവെള്ളം ഒഴുകി പാഴായി പോകുന്നതിൽ പ്രതിഷേധിച്ചായിരിന്നു കോൺഗ്രസ്‌ സമരം.പ്രതിഷേധ സമരം മുൻ നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മാസങ്ങളോളമായി കുടിവെള്ളം കിട്ടാതെ നാട്ടികയിലെ ജനം ബുദ്ധിമുട്ടുകയാണെന്നും, നാളുകളായി നാട്ടികയിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നത്. ഇതിനു പരിഹാരം കാണാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോ പഞ്ചായത്ത്‌ അധികൃതരോ ഇതുവരെയിയിട്ടും തയ്യാറായിട്ടില്ലെന്നും ഉദ്ഘാടനം ചെയ്ത പി. വിനു കുറ്റപ്പെടുത്തി.

ഈ സമരം കണ്ടെങ്കിലും പഞ്ചായത്ത്‌ അധികൃതരുടെയും വാട്ടർ അതോറിറ്റിയുടെയും കണ്ണ് തുറക്കട്ടെ എന്ന് സമരം ഉദ്ഘാടനം ചെയ്ത പി.വിനു കൂട്ടി ചേർത്തു. ഇതൊരു സൂചന സമരം മാത്രമെന്നും ഇനിയും നാട്ടികയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പൊട്ടിയ പൈപ്പ് ശരിയാക്കി കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത്‌ -വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോപവുമായി കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി അധികാരികളെ തെരുവിൽ തടയുമെന്നും അദ്ധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ്‌ പി.എം. സിദ്ദിഖ് പറഞ്ഞു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ സി.ജി. അജിത് കുമാർ, ടി.വി. ഷൈൻ, പി.കെ. നന്ദനൻ, റീന പത്മനാഭൻ, രഹന ബിനീഷ്, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു. ബാബു പനക്കൽ, സുധി ആലക്കൽ, റസൽ മുഹമ്മദ്‌, ഭാസ്‌ക്കരൻ അന്തിക്കാട്ട്, പുഷ്പാംഗദൻ ഞായക്കാട്ട്, കണ്ണൻ അതിക്കാട്ട്, ജയരാമൻ അന്ടെഴത്ത്, രവി പുന്നപ്പുള്ളി, മോഹനൻ നാട്ടിക മണി കൂടാരത്തിൽ, രാജൻ അറക്കൽ, ഷിനു ടി.എ, ചന്ദ്രൻ നാട്ടിക എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related posts

പെരിങ്ങോട്ടുകര കക്കേരി ലീല അന്തരിച്ചു.

Sudheer K

മൂന്ന് ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

ഒരു മനയൂരിൽ ആരോഗ്യ വകുപ്പ് പരിശോധന : മലിനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനം അടപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!