News One Thrissur
Kerala

വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.

തൃപ്രയാർ: വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി . നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് മേള ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. വലപ്പാട് എഇഒ കെ.വി. അമ്പിളി ആമുഖ പ്രഭാഷണം നടത്തി മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ഗിരിജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.എം. അഹമ്മദ് , രജനി ബാബു, ലിൻ്റെ സുഭാഷ് ചന്ദ്രൻ, ടി.വി. ചിത്രകുമാർ, ഷാജി ജോർജ്, ടി.ആർ. രാഗേഷ് .സി.എസ്.മണി സജിനി മുരളി, അമൃത ഫെബിൻ, സി.ജെ. ജെന്നി എന്നിവർ പ്രസംഗിച്ചു. വലപ്പാട് ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നായി 2564 വിദ്യാർത്ഥി പ്രതിഭകളാണ് ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്.

Related posts

ലോൺ അടച്ചുതീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണം : ഹൈക്കോടതി

Sudheer K

പ്രഭാകരൻ നായർ അന്തരിച്ചു

Sudheer K

ചെന്ത്രാപ്പിന്നിയിൽ അയൽവാസികളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

Sudheer K

Leave a Comment

error: Content is protected !!