News One Thrissur
Updates

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു ) പാവറട്ടി – അന്തിക്കാട് മേഖല സമ്മേളനം നാളെ ഏനാമാവ് റിജോയ്സ് ഓഡിറ്റോറിയത്തിൽ

കാഞ്ഞാണി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു ) പാവറട്ടി – അന്തിക്കാട് മേഖല സമ്മേളനം ഒക്ടോബർ 10 ന് രാവിലെ 10 ന് ഏനാമാവ് റിജോയ്സ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30ന് രജിസ്ട്രേഷൻ തുടങ്ങും. പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ തുടങ്ങും. സമ്മേളനത്തിൻ്റെ ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയും. ‘മാറുന്ന ലോകത്ത് മാധ്യമ പ്രവർത്തനവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി മാധ്യമ ശിൽപ്പശാല മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി സബ് എഡിറ്റർ കെ.എ. നിതിൻനാഥ് വിഷയാവതരണം നടത്തും. അഗത്വ കാർഡ് വിതരണം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ നിർവ്വഹിക്കും. ഫുൾ എ പ്ലസ് നേടിയ കെജെയു അംഗങ്ങളുടെ മക്കളെ ചടങ്ങിൽ കാഷ് അവാർഡ് നൽകി അനുമോദിക്കും. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കെജെയു ജില്ലാ പ്രസിഡൻറ് അജീഷ് കർക്കിടകത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന എകസിക്യൂട്ടീവ് അംഗം ബിജോയ് പെരുമാട്ടിൽ ഉൾപ്പെടെയുള്ളവർ സംസാരിക്കും.ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംഘാടക സമിതി ചെയർമാൻ അബ്ബാസ് വീരാവുണ്ണി, ട്രഷറർ പി.എം. ഹുസൈൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

തായമ്പകയില്‍ കൊട്ടിക്കയറി നാലംഗസംഘം

Sudheer K

തൊയക്കാവ് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു.

Sudheer K

അജ്മീറിൽ തീർത്ഥാടനത്തിനു പോയ ചാവക്കാട് സ്വദേശി മരണപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!