അന്തിക്കാട്: കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡംഗം എം.വി.മുരളീധരൻ നവരാത്രി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി ഗോകുൽ കരിപ്പിള്ളി അധ്യഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷ്ണർ കെ.സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം ഭാരവാഹികളായ കെ.രവീന്ദ്രനാഥ്, ഇ. മധുസൂദനൻ എന്നിവർ സംസാരിച്ചു. തുടർന്ന് വല്ലച്ചിറ, ചാത്തക്കുടം സാത്വിക നൃത്ത വിദ്യാലയത്തിൻ്റെ നൃത്തനൃത്തങ്ങൾ അരങ്ങേറി.
previous post
next post