കൊടുങ്ങല്ലൂർ: അഴീക്കോട് മത്സ്യതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയ തുറ സ്വദേശി ഔസേപ്പ് (35) ആണ് മരിച്ചത്. മുനക്കൽ വഞ്ചിക്കടവിൽ പുഴയിൽ കെട്ടിയിട്ട വള്ളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. അമ്മ എന്ന വള്ളത്തിലെ തൊഴിലാളിയാണ് ഔസേപ്പ്. രാവിലെ കടലിൽ പോകാനായി എത്തിയ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മൃതദേഹത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.