അന്തിക്കാട്: നബിദിനാഘോഷത്തിൻ്റെ ചെലവ് ചുരുക്കി സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയും നബിദിന സ്വാഗത സംഘവും സംയുക്തമായി നടത്തിയ നബിദിന ആഘോഷങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നുമാണ് ആഘോഷ പരിപാടികളുടെ ചെലവ് ചുരുക്കി സമാഹരിച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. തൃശൂർ കളക്ട്രേറ്റിൽ എത്തി ഭാരവാഹികൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് തുക കൈമാറി. മുറ്റിച്ചൂർ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഈസഹാജി വലിയകത്ത്, നബിദിനാഘോഷ കമ്മിറ്റി ചെയർമാൻ ഹബീബുള്ള മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി അംഗങ്ങളായ ഉമ്മർ കാരണപ്പറമ്പിൽ, സത്താർ പുളിന്തറപറമ്പിൽ എന്നിവർ പങ്കെടുത്തു.