പെരുമ്പിലാവ്: ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ കാടംകുളത്തിൽ മുസ്തഫയുടെ മകൾ റിയ ഷഹാനാണ് (20 ) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് റാഷിഫ് വിദേശത്താണ്. ഒന്നര വയസുകാരൻ എമിൻ ഫയ്‌ദ് ഏക മകനാണ്.