News One Thrissur
Kerala

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം.

അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.

Related posts

സംസ്ഥാനത്ത് നാളെ പൊതുഅവധി

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദ്ദേഹം എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ്റേത്

Sudheer K

ദേശീയപാത നിർമ്മാണം: ശിവാലയ കമ്പനിക്കും നാഷ്ണൽ ഹൈവേ അധികൃതർക്കുമെതിരെ കൊടുങ്ങല്ലൂരിൽ പ്രതിഷേധം. 

Sudheer K

Leave a Comment

error: Content is protected !!