പെരിങ്ങോട്ടുകര: കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സംഗീതോത്സവവേദിയിൽ പ്രേത്യേക ആദരം നൽകി. കാ നാടികാവ് മഠാധിപതി ബ്രഹ്മശ്രീ. ഡോ. കെ.കെ.വിഷ്ണുഭാരതീയ സ്വാമികൾ പൊന്നാട അണിയിച്ചു. നൃത്ത സംഗീതോത്സവത്തിന് വിഷ്ണുഭാരതീയ സ്വാമികളും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ശ്രീ ശക്തീധരൻ സ്വാഗതം പറഞ്ഞു. തുടർന്ന് സംഗീതാർച്ചന അരങ്ങേറി. വൈകീട്ട് ഏഴു മണിക് തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താഞ്ജലി ഉണ്ടാവും. ഒക്ടോബർ 13 വിജയദശമി ദിനത്തിൽ രാവിലെ 8 മണിക് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാര ജേതാവും സാഹിത്യകാരനുമായ പ്രൊഫസ്സർ എസ്കെ. വസന്തൻ, ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുന്നപ്പിള്ളി മന എന്നിവർ ആചാര്യനിഷ്ഠയോടെ ആദ്യാക്ഷരം കുറിക്കലിന് നേതൃത്വം നൽകും.
കാനാടികാവ് നവരാത്രി നൃത്തസംഗീതോത്സവത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8;30 മുതൽ വൈകീട്ട് 6;30 വരെ ശാസ്ത്രിയ സംഗീതം ,വായ്പ്പാട്ട്, സംഗീതാർച്ചന ഉപകരണ സംഗീതം. രാത്രി 7 മണിക് ഭരതനാട്യം (കല്യാണരാമ ,ശിവസ്തുതി) കുച്ചിപ്പുടി (കൃഷ്ണാകീർത്തനം)മയൂര സ്കൂൾ ഓഫ് ഡാൻസ് ഗുരുവായൂർ. രാത്രി 8 മണിക് സെമിക്ലാസ്സിക്കൽ ഡാൻസ്, ശ്രീദുർഗ കലാലയം പെരിങ്ങോട്ടുകര. ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 6 വരെ സംഗീതോത്സവം തുടർച്ച. വൈകീട്ട് 6:30 നു തിരുവാതിരകളി, അവതരണം ആർദ്രാമൃതം ഒറ്റപ്പാലം. രാത്രി 7:30 ന് ഭരതനാട്യം, അവതരണം പത്മശ്രീ കലാനിധി സ്കൂൾ ഓഫ് ഡാൻസ് മൈസൂർ.