പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ അന്തിക്കാട് – പാവറട്ടി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഏനാമാവ് റിജോയ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരനും ‘മാറുന്ന ലോകത്ത് മാധ്യമ പ്രവർത്തനവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാല മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് ലതി വേണുഗോപാലും പ്രതിനിധി സമ്മേളനം കെജെയു ജില്ലാ പ്രസിഡൻ്റ് അജീഷ് കർക്കിടകത്തും ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായി.ശിൽപ്പശാലയിൽ മാധ്യമ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായ കെ.സി. ശിവദാസ് ക്ലാസ് എടുത്തു. മേഖല പ്രസിഡൻ്റ് പൂജ റാണി പതാക ഉയർത്തി. അഗത്വ കാർഡ് വിതരണം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ നിർവ്വഹിച്ചു. ഫുൾ എ പ്ലസ് നേടിയ കെജെയു അംഗങ്ങളുടെ മക്കളെ ചടങ്ങിൽ മെമോൻ്റൊ നൽകി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന എകസിക്യൂട്ടീവ് അംഗം ബിജോയ് പെരുമാട്ടിൽ, പി.എം. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി അഫ്സൽ പാടൂർ പ്രവർത്തന റിപ്പോർട്ടും വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഭാരവാഹികളായി അബ്ബാസ് വീരാവുണ്ണി (പ്രസിഡൻ്റ്), കെ. സുനിൽ കുമാർ (വൈസ് പ്രസിഡൻ്റ്), അഫ്സൽ പാടൂർ (സെക്രട്ടറി), ജോഷി വാഴപ്പിള്ളി (ജോ. സെക്രട്ടറി), ടി.എസ്. സജീഷ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.