ദുബായ്: മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് മരിച്ചത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരിന്നു. ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മരണം സംഭവിച്ചു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കൾ : റയ്യാൻ (5), മിറായ (5), മിർസാൻ (8 മാസം). മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഖബറടക്കം മന്ദലാംകുന്ന് കുന്നത്തെ പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടും.