കൊടുങ്ങല്ലൂർ: എസ്.എഫ്.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതായി ആരോപണം.എസ്.എഫ്.ഐ തൃശൂർജില്ലാ സെക്രട്ടറിയേറ്റംഗം പ്രവീൺ, കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റിയംഗങ്ങളായ ഷാഹിർ, അമൽ ഷാ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. വിജയാഹ്ലാദ പ്രകടനത്തിന് ശേഷം എസ്.എഫ്.ഐ പ്രവർത്തകരും മറ്റു ചിലരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തിന് ശേഷം അകാരണമായി കൊടുങ്ങല്ലൂർ എസ്.ഐ സാലിമും മറ്റൊരു പൊലീസുകാരനും തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.