News One Thrissur
Updates

കള്ള് ചെത്ത് വ്യവസായ തൊഴിലാളികളുടെ കുടിശ്ശിക : തൊഴിലാളികൾ കള്ള് വിതരണ കേന്ദ്രം പിക്കറ്റ് ചെയ്തു.

ചേർപ്പ്: റേഞ്ചിലെ കള്ള് ചെത്ത് വ്യവസായ തൊഴിലാളികൾക്ക് നൽകേണ്ടതായ അരിയർ കുടിശ്ശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചേർപ്പ് റേഞ്ച് ലൈസൻസിയുടെ കുണ്ടോളി കടവിലുള്ള കള്ള് വിതരണകേന്ദ്രത്തിൽ ഐ.എൻ.ടി.യു.സി മദ്യവ്യവസായ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം ഐ.എൻ.ടി.യു.സി ഫെഡറേഷൻ സംസ്ഥാനജനറൽ സെക്രട്ടറി കെ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. വർക്കിങ്ങ് പ്രസിഡണ്ട് പി.ഡി. ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡണ്ട് പി.വി. രാമദാസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എൻ.ആർ. രാമചന്ദ്രൻ, കെ.ആർ. മോഹനൻ, പി.ബി. ഉല്ലാസ് , സി.കെ. ഷിനോജ്, പി.ആർ. ദിനേശൻ, എ.ജി. സുനിൽകുമാർ, പി.എസ്. സുജേഷ്, രാജൻ ഉപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Related posts

നാട്ടികയിലെ അപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Sudheer K

സോമൻ അന്തരിച്ചു.

Sudheer K

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു; മെയ് രണ്ടാം വാരം ഫലം.

Sudheer K

Leave a Comment

error: Content is protected !!