കാഞ്ഞാണി: മണലൂർ സേവാഭാരതി സജീവ സേവാ പ്രവർത്തനങ്ങൾക്കായി നിർമ്മിക്കുന്ന കാര്യാലയത്തിൻ്റെ നിർമ്മാണോദ്ഘാടനം ആവണേങ്ങാട്ട്കളരിയിലെ അഡ്വ.എ.യു. രഘുരാമൻ പണിക്കർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 14 ന് രാവിലെ 9-30 ന് കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്ര ദേവസ്വo കെട്ടിടത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിക്കും. സാമൂഹിക, കലാ-സാംസ്കാരിക, രാഷ്ട്രീയ ‘ആധ്യാത്മിക നേതാക്കാൾ പങ്കെടുക്കും. വിദ്യാഭ്യാസം, സ്വാവലംബൻ, ദുരന്തനിവാരണം, സാമാജികം, ആരോഗ്യം തുടങ്ങിയ പ്രവർത്തനമേഖലയെക്കുറിച്ച് ജില്ലാ, സംസ്ഥാന നേതാക്കൾ പ്രബോധനം നൽകും.ഖണ്ഡ് സംഘചാലക് പി.യു.ദിവാകരൻ മുഖ്യ പ്രഭാഷണവും, സേവാഭാരതി സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ കെ സേവാ സന്ദേശവും നൽകും. കെ.കെ. ശാന്തകുമാർ, ഡോ.എം.എൽ.സജീവ്, അഡ്വ.കെ.എൻ.സോമ കുമാർ, ബിന്ദു സുരേഷ് സംസാരിക്കും സേവാഭാരതി മണലൂർ പ്രസിഡൻ്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ, സെക്രട്ടറി സൂര്യനാരായണൻ കെ, ഐടി ആൻ്റ് മീഡിയ കൺവീനർ പ്രേംജി സി.ബി. സ്വാവലംബൻ കൺവീനർ ഉപേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.