News One Thrissur
Updates

ഗുരുധർമ്മ പ്രചരണ സഭ കിഴക്കുംമുറി യൂണിറ്റിൻ്റെ ആദരിക്കലും കലാമത്സരവും.

പെരിങ്ങോട്ടുകര: ഗുരുധർമ്മ പ്രചരണ സഭ കിഴക്കുംമുറി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കലും കലാമത്സരവും സംഘടിപ്പിച്ചു.

ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം പ്രകാശൻ കരാട്ടുപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മഹാദേവൻ ചക്കമ്മാട്ടിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിശിഷ്ട സേവനത്തിനുള്ള ബഹുമതിയായി മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, ധീരതക്കുള്ള ഡിജിപിയുടെ കമൻ്റേഴ്സ് ഡിസ്കും കരസ്ഥമാക്കിയ പെരിങ്ങോട്ടുകര സ്വദേശി ശ്രീജിത്തിനേയും, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗായത്രിയേയും ആദരിച്ചു. വാർഡ് മെമ്പർ ഷീജ സദാനന്ദൻ, ഷെല്ലി സുഗുണൻ, മണ്ഡലം പ്രതിനിധി ശിവജി കൈപ്പുള്ളി, മാതൃസഭ കിഴക്കുംമുറി സെക്രട്ടറി ഷീല ബാബുപ്രസാദ്, ബോധാനന്ദൻ കടവിൽ, ജില്ലാ കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് കലാമത്സരങ്ങൾ നടന്നു.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം: നാലാം തവണയും ഓവറോൾ ട്രോഫി നേടി മുറ്റിച്ചൂർ തപസ്യ ക്ലബ്ബ്. 

Sudheer K

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.

Sudheer K

ഗുരുവായൂർ ഭണ്ഡാരം വരവിൽ റെക്കോഡ്‌; ലഭിച്ചത് 7.5 കോടി

Sudheer K

Leave a Comment

error: Content is protected !!