അന്തിക്കാട്: വടക്കേക്കര ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി സാംസ്കാരിക സന്ധ്യ രണ്ടാം ദിവസം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപദേശക സമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ, സജേഷ് കുറുവത്ത്, ഷാജി കുറുപ്പത്ത്, ഇ.രമേശൻ, അരുൺ കുമാർ ആറ്റുപുറത്ത്, ആകാശ് അറയ്ക്കൽ, അന്തിക്കാട് ഹരികൃഷ്ണൻ, ദേവദത്തൻ നെച്ചിക്കോട്ട്, കാർത്തിക് രാഘവ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ചെത്തി മന്ദാരം അന്തിക്കാട്, ശിവദം അന്തിക്കാട്, ശ്രീഭദ്ര എൻ എസ് എസ് കൈപ്പിള്ളി എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി.
next post