വലപ്പാട്: ഗ്രാമ പഞ്ചായത്തിൻ്റെ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി വനിതാ ഫിറ്റ്നെസ് സെന്റർ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘടനo നിർവഹിച്ചു.
സ്ത്രീകളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യ സംരക്ഷണത്തിനാണ് ഫിറ്റ്നസ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്… ചന്തപടിയിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ആവശ്യമായ ഫിറ്റ്നസ് ഉപകാരങ്ങളോട് കൂടിയാണ് സെന്റർ പ്രവർത്തിക്കുന്നത്..ലേഡി ട്രെയിനറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രതിമാസം 250രൂപയാണ് ഫീസ് നിശ്ചയിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ചെയർപേഴ്സൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് വി.ആർ. ജിത്തു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണമാരായാ കെ.എ തപതി, ജ്യോതി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, ജനപ്രതിനിധികളായ കെ.എ.വിജയൻ, ഇ.പി. അജയ്‌ഘോഷ്, സിജി സുരേഷ്, ബി.കെ. മണിലാൽ, അനിത തൃത്തീപ്കുമാർ, അജ്മൽ ഷെരീഫ്,മണി ഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, ഷൈൻ നേടിയിരിപിൽ, വൈശാഖ് വേണുഗോപാൽ, ഐസിഡിഎസ് സൂപ്പർവൈസർ ജസീറ, സിഡി എസ്ചെയർപേഴ്സൺ, ട്രെയിനർ റുക്‌സാന, പൊതുപ്രവർത്തകരും പങ്കെടുത്തു.