News One Thrissur
Updates

മുള്ളൻ പന്നിയെ വേട്ടയാടി കറിവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 

വടക്കാഞ്ചേരി: മുള്ളൻ പന്നിയെ വേട്ടയാടി കറിവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മുള്ളൂർക്കര ആറ്റൂർ സ്വദേശികളായ വല്ലിക്കപറമ്പിൽ കൃഷ്‌ണൻകുട്ടി, നിതന്തൂർ നിലത്ത് സുലൈമാൻ, കുളത്തുപ്പടി ബാബു എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും മുള്ളൻപന്നിയുടെ നാല് കിലോ ഇറച്ചിയും വേട്ടയാടാൻ ഉപയോഗിച്ച ആയുധങ്ങളും രണ്ട് ഡ്രം വാഷും വനപാലകർ പിടിച്ചെടുത്തു.വണ്ടിയിടിച്ച നിലയിൽ കണ്ടെത്തിയ മുള്ളൻപന്നിയെ എടുത്തുകൊണ്ടുപോയി പാകം ചെയ്ത് ഭക്ഷിച്ചതാണ് കേസ്. പ്രതികളെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി. മച്ചാട് റെെഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

Related posts

എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ റാലിയും 

Sudheer K

അരിമ്പൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.

Sudheer K

യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!