News One Thrissur
Updates

അന്തിക്കാട് വടക്കേക്കര ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ.

അന്തിക്കാട്: വടക്കേക്കര ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി സാംസ്കാരിക സന്ധ്യ മൂന്നാം ദിവസം അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ എൻ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡൻ്റ് അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് മൂർക്കനാട് മുഖ്യാതിഥിയായി. അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ, സജേഷ് കുറുവത്ത്, ഷാജി കുറുപ്പത്ത്, ഇ.രമേശൻ, പഴങ്ങാപറമ്പ് കുട്ടൻ നമ്പൂതിരി, അന്തിക്കാട് മണിക്കുട്ടൻ, പരമേശ്വരൻ മേനാത്ത്,ആകാശ് അറയ്ക്കൽ, അന്തിക്കാട് അശ്വിൻ, എന്നിവർ സംബന്ധിച്ചു. തുടർന്ന് ഇന്ദു സി. വാര്യർ, ശ്രീവരദപ്രമോദ്, പാർത്ഥിവ് എസ് മാരാർ, ശ്രീവല്ലഭൻ എന്നിവർ അവതരിപ്പിച്ച ചതുർ തായമ്പകയും, പാരിജാതം തിരുവാതിരക്കളി സംഘം എറവ് അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.

Related posts

പാവറട്ടിയിൽ റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കെ അനധികൃതമായി സ്റ്റാൻ്റിലേക്ക് ബസ്സുകൾ കയറ്റിയതിനെതിരെ ബസ് ജീവനക്കാർക്കെതിരെ പോലീസിൽ പരാതി.

Sudheer K

കളക്ഷൻ ഏജൻ്റുമാരെ അനുവദിക്കണം – അന്തിക്കാട് ചെത്തുതൊഴിലാളി കെസിഇസി യൂണിറ്റ് സമ്മേളനം 

Sudheer K

ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!