തളിക്കുളം: ത്രിതല പഞ്ചായത്ത് സംവിധാനം തകർക്കുന്ന രീതിയിലുള്ള വികസന മുരടിപ്പാണ് ഇന്ന് കേരള സംസ്ഥാനത്ത് നടന്നുകൊണ്ടി രിക്കുന്നതെന്നും തൃശൂർ പൂരം കലക്കിയത് പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടക്കം വികസന പ്രവർത്തനവും കലക്കിയാണ് പിണറായി വിജയൻ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. ഗ്രാമീണ മേഖലയിലെ വികസന മുരടിപ്പിന് പ്രധാനകാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചത് മൂലമാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.
തളിക്കുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പല ഭാഗത്തും പൊളിഞ്ഞ റോഡുകൾ പണികൾ ആരംഭിക്കാത്തത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പറയുമ്പോൾ തളിക്കുളത്ത് റോഡ് നിർമ്മാണ ത്തിനായി ആറുകോടിയിലധികം രൂപ കൈവശം ഉണ്ടായിട്ടും വർഷങ്ങളായിട്ടും തകർന്ന് കിടക്കുന്ന റോഡുകൾ പണികൾ ആരംഭിക്കാത്തതിൽ ദുരൂഹതയു ണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യാത്രാദുരിതത്തിന് വലിയ പ്രയാസമുണ്ടെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോൺഗ്രസ് നിരന്തരമായ സമരങ്ങൾ നടത്തുന്നത് ഈ ന്യായമായ സമരം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്നത് വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ തോൽപ്പിക്കുന്നതിന് തുല്യമാണെന്നും ജോൺ ഡാനിയേൽ കൂട്ടിച്ചേർത്തു. തളിക്കുളം മണ്ഡലം പ്രസിഡൻ്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച രാപ്പകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ തൃശ്ശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി.എം. നൗഷാദ്, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റു പറമ്പത്ത്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഐ. ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലുർ, നാട്ടിക ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് പി. വിനു, കോൺഗ്രസ് നേതാകളായ മുനീർ ഇടശ്ശേരി, ഷമീർ മുഹമ്മദലി, സി.വി. ഗിരി, ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, രമേഷ് അയിനിക്കാട്ട്, പി.കെ. ഉന്മേഷ് എം.എ. മുഹമ്മദ് ഷഹബു, നീതു പ്രേംലാൽ, പി.കെ. അബ്‌ദുൾ കാദർ, കെ ആർ വാസൻ, കെ.കെ. ഉദയകുമാർ, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എ.എ. യൂസഫ്, എ.സി. പ്രസന്നൻ, എം.കെ. ബഷീർ, ജയപ്രകാശ് പുളിക്കൽ, കെ.എ. മുജീബ്, കെ.കെ. ഷൈലേഷ്, എ.പി. ബിനോയ്, ഷിഹാബ് വലിയകത്ത്, കെ.വി. ഡേവിസ്, കിഷോർ പള്ളത്തി, എ.പി. രത്നാകരൻ, ടി.യു. സുഭാഷ് ചന്ദ്രൻ, മദനൻ വാലത്ത്, സിന്ധു സന്തോഷ്, ലൈല ഉദയകുമാർ, മീന രമണൻ, എ.ടി. നേന, കെ.എസ്. രാജൻ, ഷീജ രാമചന്ദ്രൻ, എൻ. മദനമോഹനൻ, ശശിധരൻ വാത്താട്ട്, ജിംഷാദ് പി.വൈ. തുടങ്ങിയവർ സംസാരിച്ചു.