News One Thrissur
Updates

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ മഹോത്സവം.

തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിദ്യാരംഭ മഹോത്സവം നടന്നു. കുട്ടികളെ  എഴുത്തിനിരത്ത്, പ്രസാദ വിതരണം, എരണേഴത്ത് കുടുംബാംഗങ്ങളായ വിദ്യാർത്ഥികളിൽ എസ്എസ്എൽസി സിബിഎസ്ഇ, പ്ലസ് ടു, വിഎച്ച്എസ്ഇ, പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും ഉണ്ടായി.ക്ഷേത്രം തന്ത്രി സി ബി പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി.എസ്. ധനേഷ് ശാന്തി. കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ്‌ എ.ആർ. റോഷ്, സെക്രട്ടറി ഇവിഎസ് സ്മിത്ത് ട്രഷറർ ഇ.വി. ഷെറി, , വൈസ് പ്രസിഡന്റ്‌ ഇ.എസ്. ഷൈജു, ജോ.സെക്രട്ടറി പ്രിൻസ് മദൻ, ഉന്നത അധികാര പ്രസിഡൻറ് ഇ.എസ്. പ്രദീപ് തുടങ്ങിയവരും മറ്റു ഭാരവാഹികളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

Related posts

മൂന്നുപീടികയിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 5.5 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു

Sudheer K

ബേക്കറി പലഹാര നിർമ്മാണം: 34 വനിതകൾ പരിശീലനം പൂർത്തിയാക്കി

Sudheer K

തൃശ്ശൂരിൽ ശക്തമായ കാറ്റിലും, മഴയിലും നാശനഷ്ടം.

Sudheer K

Leave a Comment

error: Content is protected !!