വാടാനപ്പള്ളി: സിപിഐ വാടാനപ്പള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറി, മണ്ഡലം കമ്മറ്റി അംഗം, മുൻ ജില്ലാ പഞ്ചായത്ത് അംഗം, രണ്ട് തവണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷക്കീല ഉസ്മാനും കുടുംബവും സിപിഎമ്മിലേക്ക്. കൂടാതെ തൃത്തല്ലൂർ ഈസ്റ്റ് ബ്രാഞ്ച് പ്രദേശത്തെ ബിജെ പി പ്രവർത്തകരായിരുന്ന കുറുപ്പൻ സതീഷും കുടുംബവും സിപിഎം പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സ്വീകരണ യോഗം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കെ.സി. പ്രസാദ്, സുരേഷ് മഠത്തിൽ, ശാന്തി ഭാസി, സി.എം. നിസാർ, വി.എ. ഷാജുദ്ദീൻ, വി ആർ ഷിജിത്ത് എന്നിവർ സംസാരിച്ചു.
കെ.കെ. അനിൽ കുമാർ, പി.ബി. നിലേഷ് ജിത്ത്, എ.എസ്. സബിത്ത്, കെ.ഡി. സതീഷ്, ഷൈന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.