News One Thrissur
Updates

തൃശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് സർക്കാർ; അപേക്ഷ സമർപ്പിച്ച വിഎസ് സുനിൽ കുമാറിന് മറുപടി

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് സംസ്ഥാന സർക്കാർ. വിഎസ് സുനിൽ കുമാർ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് സർക്കാരിൻ്റെ മറുപടി. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം, രഹസ്യ സ്വഭാവമുള്ള വിവരങ്ങളായതിനാൽ പരസ്യപ്പെടുത്താൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് വിഎസ് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് ആയതിനാൽ വിശദാംശങ്ങൾ പുറത്തുവിടാൻ ആവില്ലെന്ന അറിയിപ്പാണ് തനിക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാനാകും.

ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിടുന്നതിൽ തടസ്സമുണ്ടോയെന്ന് നിയമവശം പരിശോധിച്ച ശേഷം അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു തൃശൂർ പൂരം വിഷയത്തിൽ കുപ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത്. വിശ്വാസപരമായ വിവരങ്ങൾ അടക്കം ഉൾപ്പെടുന്നതിനാൽ ദോഷമുണ്ടാകുന്ന കാര്യങ്ങളുണ്ടെങ്കിൽ സർക്കാർ അത് മറച്ചുവെച്ചോട്ടെ. പക്ഷേ, ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നു. അത്തരം കാര്യങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം. എഡിജിപിക്ക് വീഴ്ച സംഭവിച്ചുവെന്നും അക്കാര്യം അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

ബൈക്ക് പോസ്റ്റിലിടിച്ച് . രണ്ടുപേർക്ക് പരിക്ക്

Sudheer K

ശാരദ അന്തരിച്ചു.

Sudheer K

ചെറു വള്ളക്കാർക്ക് ചെമ്മീൻ കൊയത്ത്: പൊന്നുംവിലയുള്ള പൂവാലൻ ചെമ്മീൻ വിറ്റഴിച്ചത് കിലോക്ക് നൂറു രൂപ നിരക്കിൽ.

Sudheer K

Leave a Comment

error: Content is protected !!