പാവറട്ടി: പ്രളയ കാലത്ത് പെരിങ്ങാട് പുഴയിലും കുണ്ടുകടവ് പുഴയിലും ചക്കം കണ്ടെത്തും വന്നടിഞ്ഞിട്ടുള്ള ചെളി അടിയന്തരമായി നീക്കം ചെയ്തു തൊഴിലാളികൾക്ക് അവരുടെ ഉപജീവനമാർഗ്ഗം തിരിച്ച് കിട്ടുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം പാവറട്ടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പാവറട്ടി ജോളി വില്ല ( സഖാവ് പുഷ്പൻ നഗറിൽ ) യിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ശോഭ രജ്ഞിത്ത്, വി.എസ്. ശേഖരൻ, കെ.എം. ജബ്ബാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബാബു ആൻ്റണി സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.