കോഴിക്കോട്: പിന്നണി ഗായിക മച്ചാട്ട് വാസന്തി (80) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഒൻപതാം വയസ്സിൽ പാർട്ടി വേദികളിലാണ് പാടിത്തുടങ്ങിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗാനങ്ങള്‍ക്ക് തുടക്കമായി. കുട്ട്യേടത്തി, അമ്മു, ഓളവും തീരവും തുടങ്ങിയ ചിത്രങ്ങളിലും പാടി. പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ, മണിമാരന്‍ തന്നത് പണമല്ല തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
previous post