News One Thrissur
Updates

മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം.

കൊടകര: മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം ആസാം സ്വദേശിയുടെതെന്ന് സംശയം. മൃതദേഹത്തിൽ നിന്ന് കിട്ടിയ ഫോണിലെ സിം കാർഡ് മറ്റൊരു ഫോണിൽ ഇട്ടപ്പോൾ വന്ന കോളിൽ നിന്ന് ആണ് പോലീസിന് വിവരം ലഭിച്ചത്. വിളിച്ചയാളുമായി സംസാരിച്ചതിൽ മലപ്പുറത്തേക്ക് ജോലിക്ക് എത്തിയ ആസാം സ്വദേശിയുടേതാണ് സിം കാർഡ് എന്നും ഇയാളുടെ സഹോദരൻ ആണ് വിളിച്ചതെന്നും പോലീസിന് ബോധ്യപ്പെട്ടു. ദിവസങ്ങളായി സഹോദരനെ ബന്ധപെടാൻ ആയില്ലെന്നും അയാൾ പറയുന്നു. പോലീസുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Sudheer K

തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം തുടങ്ങി

Sudheer K

ഇന്നസെന്റിന്റെ ചിത്രം വെച്ച് സുനിൽകുമാറിന്റെയും സുരേഷ് ഗോപിയുടെയും ബോർഡുകൾ; സുരേഷ് ഗോപിയുടെ ബോർഡ് തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Sudheer K

Leave a Comment

error: Content is protected !!