News One Thrissur
Updates

അരിമ്പൂർ വാരിയം പടവിലെ മോട്ടോർ ഷെഡ്ഡിലെ വൈദ്യുതി മീറ്ററും ഉപകരണങ്ങളും കത്തി നശിച്ചു.

അരിമ്പൂർ: മനക്കൊടി പുള്ള് റോഡരികിലുള്ള വാരിയം പടവിലെ മോട്ടോർ ഷെഡ്ഡിലെ വൈദ്യുതി മീറ്ററും പാനൽബോർഡും അനുബന്ധ ഉപകരണങ്ങളും ഉഗ്രശബ്ദത്തോടെ കത്തി നശിച്ചു ; ആർക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. ഉഗ്രശബ്ദം കേട്ടയുടൻ മോട്ടോർ ഡ്രൈവറും സഹായിയും പുറത്തേയ്ക്കോടിയതിനാൽ വൻ ദുരന്തമൊഴിവാക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തി.

പ്രളയത്തിന് ശേഷം സ്ഥാപിച്ച സബ്ബ് മെഴ്സിബിൾ പമ്പാണ് ഇവിടെയുള്ളത് . സമീപത്തെ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത് മൂലം വൈദ്യുത ലൈനിൽ അമിത ലോഡോ വോൾട്ടേജ് വ്യതിയാനമോ വന്നതാകും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പടവ്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു . പാടത്തെ വെള്ളം വറ്റിക്കുന്ന സമയത്തുണ്ടായ അപകടം കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും ഉടൻ പമ്പിങ് പുന;സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. ആകെ ഒരു മോട്ടോർ മാത്രം ഉള്ള ഈ പടവിലേക്ക് മറ്റൊരു മോട്ടോർ കൂടി അനുവദിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പടവ് പ്രസിഡൻറ് കെ സി പുഷ്ക്കരനും, സെക്രട്ടറി കെ കെ അശോകനും പറഞ്ഞു.

Related posts

ഓട്ടുപാറയിൽ ബസിലിടിച്ച് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Sudheer K

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

Sudheer K

ക്ഷേമ പെന്‍ഷന്‍ : ഒരു ഗഡു ഈ മാസം വിതരണം ചെയ്യും – ധനമന്ത്രി

Sudheer K

Leave a Comment

error: Content is protected !!