അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിർമ്മിച്ചപോൾ നീക്കം ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. വേലായുധന്റെ പേര് പുനർസ്ഥാപിക്കണമെന്ന് സിപിഐഎം അന്തിക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും വിസ്തൃതമായ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അടിയന്തരമായി പുതിയ എസ് എച്ച് ഒ യെ നിയമിക്കണമെന്നും നിയമപാലനം ഉറപ്പുവരുത്താൻ ആവശ്യമായ കൂടുതൽ പൊലീസുകാരെ അന്തിക്കാട് സ്റ്റേഷന് അനുവദിക്കണമെന്നും സിപിഐഎം അന്തിക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ പ്രകടനത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. അന്തിക്കാട് സെൻററിലെ സ്മാരക സ്തൂപത്തിൽ ലോക്കൽ കമ്മിറ്റി അംഗം കെ.ജി. ഭുവനൻ പതാക ഉയർത്തി. അന്തിക്കാട് യു എഇ ഹാളിലെ എം കെ ധർമ്മൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജില്ല കമ്മിറ്റി അംഗം എം. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏ.വി. ശ്രീവത്സൻ, കെ.വി. രാജേഷ്, മണി ശശി, കെ ആർ രെബീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി.കെ. വിജയൻ, ടി.വി. ഹരിദാസൻ, പി.എ. രമേശൻ, വി.ജി. സുബ്രഹ്മണ്യൻ, വി.എൻ. സുർജിത്ത്, എ.കെ. ഹുസൈൻ, വി.കെ. പ്രദീപ്, എ.കെ. അഭിലാഷ്. എന്നിവർ സംസാരിച്ചു.കെ വി രാജേഷിനെ ലോക്കൽ സെക്രട്ടറിയായും, 13 അംഗ ലോക്കൽ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ചൊവ്വാഴ്ച്ച വൈകീട്ട് പ്രകടനം നടക്കും. തുടർന്ന് അന്തിക്കാട് ആൽ സെൻ്ററിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ ലോക്കൽ സമ്മേളനം സമാപിക്കും