കൊടുങ്ങല്ലൂർ: എസ്.എഫ്.ഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ചന്തപ്പുരയിൽ നിന്നും ആരംഭിച്ച മാർച്ച് വടക്കെ നടയിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് ആർ.വിഷ്ണു ഉദ്ഘാടനം ചെയ്തു. സാന്ദ്ര മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ, വൈസ് പ്രസിഡൻ്റ് ജ്യോത്സ്ന, ജില്ലാ സെക്രട്ടറിയേറ്റംഗം സാലിഹ് സൈദുലീൻ എന്നിവർ സംസാരിച്ചു.